തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരി ജീവനൊടുക്കിയ നിലയിൽ
Monday, September 22, 2025 3:33 PM IST
തിരുവനന്തപുരം: ആശുപത്രി ജീവനക്കാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ അലിഷ ഗണേഷാണ് മരിച്ചത്.
തിരുവനന്തപുരം എസ്പി വെൽ ഫോർട്ട് ആശുപത്രിയിലെ ഓഫീസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു അലിഷ.
താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. വിഷാദരോഗം മൂലമുള്ള ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു. സ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മരണത്തിന് പിന്നിൽ ആരുമില്ലെന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്.