ദൈവമില്ലെന്ന് പറഞ്ഞവർ ഭഗവത് ഗീതയെക്കുറിച്ച് ക്ലാസെടുക്കുന്നു; പിണറായി നരകത്തില്‍ പോകും: അണ്ണാമലൈ
Monday, September 22, 2025 6:08 PM IST
പത്തനംതിട്ട: ദൈവമില്ലെന്ന് പറഞ്ഞ പിണറായി വിജയൻ ഭഗവത്ഗീതയെക്കുറിച്ച് ക്ലാസെടുക്കുകയാണെന്ന് തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ. ബിജെപിയുടെ നേതൃത്വത്തിൽ പന്തളത്ത് നടത്തിയ ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആഗോള അയ്യപ്പ സംഗമത്തിന് കേരള സർക്കാർ ആരെക്ഷണിച്ചു എന്നതാണ് കാണേണ്ടത്. സനാതന ധർമ്മത്തെ തർക്കാൻ ശ്രമിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ. ഡിഎംകെ ആഗോള മുരുക സംഗമം നടത്തുന്നതുകണ്ട് കേരളത്തിൽ ആഗോള അയ്യപ്പ സംഗമം നടത്തുന്നു.
രണ്ട് പേരും അതിന് യോഗ്യത ഇല്ലത്തവരാണെന്നും അണ്ണാമലൈ പറഞ്ഞു. എങ്ങനെയുള്ളവർ നരകത്തിൽ പോകുമെന്ന് ഭഗവത് ഗീതയിൽ പറയുന്നുണ്ട്. അതിന് യോഗ്യതയുള്ള ആളാണ് പിണറായി വിജയൻ. ഗീതയിലെ ആ ഭാഗം കൂടി അദ്ദേഹം പഠിക്കണമെന്നും അണ്ണാമലൈ പറഞ്ഞു.