വിനു ജോബ് കേരള കോൺഗ്രസിൽ ചേർന്നു; ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനവും രാജിവച്ചു
Monday, September 22, 2025 6:44 PM IST
കോട്ടയം: ജനാധിപത്യ കേരള കോൺഗ്രസ് കോട്ടയം ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറിയും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ വിനു ജോബ് പാർട്ടിവിട്ടു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനവും രാജിവച്ചു.
മാതൃ സംഘടനയായ കേരള കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗമെന്ന നിലയിലും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെന്ന നിലയിലും നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ സാധിച്ചു.
നാടിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനായും പൊതുരംഗത്ത് സജീവമായി തുടരുമെന്നും വിനു ജോബ് വ്യക്തമാക്കി.