വ​യ​നാ​ട്: മു​ണ്ട​ക്കൈ - ചൂ​ര​ൽ​മ​ല പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​സ്‌​ലിം ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വീ​ടു നി​ര്‍​മാ​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​ണ് ലീ​ഗ് നേ​താ​ക്ക​ള്‍​ക്ക് ഇ​തു സം​ബ​ന്ധി​ച്ച് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ലാ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് പെ​ർ​മി​റ്റ് ന​ട​പ​ടി​ക്ര​മം പാ​ലി​ക്കാ​തെ നി​ർ​മാ​ണം ന​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് സെ​ക്ര​ട്ട​റി നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

നി​ർ​മാ​ണം തു​ട​ർ​ന്നാ​ൽ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി.