ലോക്കോ പൈലറ്റിനു ദേഹാസ്വാസ്ഥ്യം; മംഗളൂരു സെൻട്രൽ എക്സ്പ്രസ് എടക്കാട് സ്റ്റേഷനിൽ നിർത്തിയിട്ടു
Monday, September 22, 2025 8:02 PM IST
കണ്ണൂർ: ലോക്കോ പൈലറ്റിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മംഗളൂരു സെൻട്രൽ എക്സ്പ്രസ് എടക്കാട് സ്റ്റേഷനിൽ നിർത്തിയിട്ടു.
തിങ്കളാഴ്ച വൈകുന്നേരം നാലിനാണ് ലോക്കോ പൈലറ്റ് കെ.പി.പ്രജീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് പ്രജീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റൊരു ലോക്കോ പൈലറ്റ് എത്തിയ ശേഷം ട്രെയിൻ യാത്ര തുടരുകയായിരുന്നു. ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിൻ യാത്ര പുനഃരാരംഭിച്ചത്. പ്രജീഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.