തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക തീ​വ്ര​പ​രി​ഷ്‌​ക​ര​ണം (എ​സ്‌​ഐ​ആ​ര്‍) നീ​ട്ട​ണ​മെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ക​ത്ത് ന​ൽ​കി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യും വ​രെ എ​സ്‌​ഐ​ആ​ർ നീ​ട്ടി വെ​ക്ക​ണ​മെ​ന്നാ​ണ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ്ര​ധാ​ന പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യം ഉ​ന്ന​യി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​ര്‍​ദേ​ശം.

രാ​ജ്യ​വ്യാ​പ​ക​മാ​യി എ​സ്‌​ഐ​ആ​ർ ന​ട​പ്പാ​ക്കാ​നാ​ണ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം. ഈ ​വ​ർ​ഷം ത​ന്നെ ഇ​ത് പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ക​മ്മീ​ഷ​ന്‍റെ ആ​ലോ​ച​ന. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റെ ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ച​ത്.

2002നും 2004നും ഇടയിലാണ് എല്ലാ സംസ്ഥാനങ്ങളിലും എസ്ഐആർ നടത്തിയത്. കേരളം 2002ലെ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.