യുഎസ്- പാക് ബന്ധം വീണ്ടും ഊഷ്മളമാകുന്നു; ട്രംപ്-ഷരീഫ് കൂടിക്കാഴ്ച ഇന്ന്
Thursday, September 25, 2025 10:28 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് ഇന്ന് വാഷിംഗ്ടൺ ഡിസിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. യുഎൻ പൊതുസഭയിൽ പങ്കെടുക്കാനെത്തിയ ഷരീഫ് ന്യൂയോർക്കിലുണ്ട്.
2019 ജൂലൈക്കുശേഷം ആദ്യമായാണു പാക്കിസ്ഥാൻ പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റും വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നത്. ഇമ്രാൻ ഖാനാണ് 2019ൽ വൈറ്റ്ഹൗസിലെത്തിയത്. തന്റെ ഭരണകാലത്ത് ജോ ബൈഡൻ പാക്കിസ്ഥാനെ അവഗണിക്കുന്ന നയമാണു സ്വീകരിച്ചിരുന്നത്.
ടെലിഫോണിൽപ്പോലും പാക് പ്രധാനമന്ത്രിമാരുമായി ചർച്ചയ്ക്ക് ബൈഡൻ തയാറായിരുന്നില്ല. അതേസമയം, ഡോണൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയതോടെ അമേരിക്ക- പാക്കിസ്ഥാൻ ബന്ധം ഊഷ്മളമായി.