കോ​ഴി​ക്കോ​ട്: അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​മെ​ന്ന സം​ശ​യ​ത്തി​ൽ കോ​ട്ട​യം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്തു. പ​ന്നി​യ​ങ്ക​ര​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച കോ​ട്ട​യം സ്വ​ദേ​ശി ശ​ശി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ റീ ​പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത​ത്.

ഇ​യാ​ളു​ടെ കൂ​ടെ താ​മ​സി​ച്ച ചാ​വ​ക്കാ​ട് സ്വ​ദേ​ശി റ​ഹീം ക​ഴി​ഞ്ഞ ദി​വ​സം അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. കൂ​ടെ താ​മ​സി​ച്ചി​രു​ന്ന ശ​ശി​ക്കും രോ​ഗ​മു​ണ്ടോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​ണ് വീ​ണ്ടും പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ​ത്. ശ​ശി​യു​ടെ മ​ര​ണ​കാ​ര​ണം ഹൃ​ദ​യാ​ഘാ​ത​മാ​ണെ​ന്ന് റീ ​പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ല്‍ സ്ഥി​രീ​ക​രി​ച്ചു.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​ക്കെ​യാ​ണ് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് ചാ​വ​ക്കാ​ട് സ്വ​ദേ​ശി റ​ഹീം മ​രി​ച്ച​ത്. റ​ഹീ​മി​ന്‍റെ രോ​ഗ ഉ​റ​വി​ട​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ അ​വ്യ​ക്ത​ത തു​ട​രു​ക​യാ​ണ്.