രാഹുലിന് അര്‍ധ സെഞ്ചുറി; ഇന്ത്യ പൊരുതുന്നു
Thursday, September 25, 2025 6:31 PM IST
ലക്നോ: ഓസ്ട്രേലിയ എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എ പൊരുതുന്നു. ഓസ്ട്രേലിയ മുന്നോട്ടുവച്ച 412 റണ്‍സിന് മറുപടി പറയുന്ന ഇന്ത്യ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെന്നനിലയിലാണ്.
ഒരു ദിവസവും എട്ടു വിക്കറ്റും കൈയിലിരിക്കെ ഇന്ത്യക്ക് 243 റണ്‍സ് കൂടി വേണം. കെ.എല്‍.രാഹുല്‍ അര്‍ധ സെഞ്ചുറി നേടി. 74 റണ്‍സ് നേടിയ താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. 44 റണ്‍സുമായി സായ് സുദര്‍ശനും ഒരു റണ്ണുമായി മാനവ് സുതാറുമാണ് ക്രീസിൽ.
എൻ.ജഗദീശന് (36), ദേവ്ദത്ത് പടിക്കല്‍ (5) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഓസീസിനായി ടോഡ് മര്‍ഫി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 420 റണ്‍സും രണ്ടാം ഇന്നിംഗ്സിൽ 185 റണ്‍സും സ്വന്തമാക്കി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സില്‍ 194 റണ്‍സില്‍ അവസാനിച്ചിരുന്നു.