ടി.ജെ. ഐസക്ക് വയനാട് കോൺഗ്രസ് അധ്യക്ഷൻ
Thursday, September 25, 2025 8:55 PM IST
വയനാട്: വയനാട് കോൺഗ്രസ് അധ്യക്ഷനായി ടി.ജെ. ഐസക്കിനെ തെരഞ്ഞെടുത്തു. കൽപ്പറ്റ മുൻസിപ്പാലിറ്റി ചെയർമാനാണ് ടി.ജെ. ഐസക്ക്.
എമിലി ഡിവിഷനിൽ നിന്നുള്ള കൗൺസിലറായ ഐസക്ക് 13 വർഷമായി സ്ഥിരം സമിതി അധ്യക്ഷനാണ്. കെഎസ്യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ്, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
നേരത്തെ, എൻ.ഡി.അപ്പച്ചൻ ഡിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞപ്പോൾ ടി.ജെ. ഐസക്കിന് വയനാട് ഡിസിസിയുടെ പകരം ചുമതല നൽകിയിരുന്നു.