ഗുരുപൂജയെയും ഭാരതാംബയെയും എതിർക്കുന്നവർ എങ്ങനെ അയ്യപ്പഭക്തരായി; വിമർശനവുമായി ഗവർണർ
Thursday, September 25, 2025 9:21 PM IST
കോഴിക്കോട്: അയ്യപ്പസംഗമ വിഷയത്തിൽ സംസ്ഥാനസർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ. കോഴിക്കോട് നവരാത്രി സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഗുരുപൂജയെയും ഭാരതമാതാവിനെയും എതിർക്കുന്നവർ ശബരിമല ഭക്തരായി നടിക്കുകയാണന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയൊരു ഭാവം യഥാർത്ഥത്തിൽ അവരുടെ മനസിൽ ഉണ്ടെങ്കിൽ എന്തുകൊണ്ടത് ജനങ്ങളോട് തുറന്നു പറയാന്‍ തയാറാകുന്നില്ല.
രാഷ്ടട്രീയ നേട്ടത്തിന് വേണ്ടിയാണോ ഇതൊക്കെ ചെയ്യുന്നതെന്നും എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭാരതത്തിന്റെ സംസകാരത്തെ ചിലർ എതിർക്കുകയാണ്. അവർക്ക് ഈ സംസ്കാരം എവിടെ നിന്ന് കിട്ടിയെന്ന് അറിയില്ല.
അവരുടെ മനസ് പരിശുദ്ധമാണെന്ന് കരുതുന്നില്ല. പരിശുദ്ധരാണെങ്കിൽ നിലപാട് മാറ്റം തുറന്നുപറയണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.