ഏഷ്യ കപ്പ്; ഇന്ത്യ-പാക് സ്വപ്ന ഫൈനൽ ഞായറാഴ്ച
Friday, September 26, 2025 12:14 AM IST
ദുബായി: ഏഷ്യ കപ്പ് സൂപ്പർ ഫോറിലെ നിർണായക പോരാട്ടത്തിൽ ബംഗ്ലാദേശിനെ തകർത്ത് പാക്കിസ്ഥാൻ ഫൈനലിൽ. ബംഗ്ലാദേശിനെ 15 റണ്‍സിന് തോൽപിച്ചാണ് കിരീടപോരാട്ടത്തിലേക്ക് ഇന്ത്യക്കൊപ്പം പാക്കിസ്ഥാനും എത്തിയത്. സ്കോര്‍: പാക്കിസ്ഥാന് 20 ഓവറില്‍ 135-8, ബംഗ്ലാദേശ് 20 ഓവറില്‍ 124-9.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് ഉയര്‍ത്തിയ136 റൺസ് വിജയലക്ഷ്യം ബംഗ്ലാദേശ് 18 ഓവറിൽ 112 റണ്‍സിന് ഓള് ഔട്ടായി. 25 പന്തില്‍ 20 റണ്‍സെടുത്ത ഷമീം ഹൊസൈനാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. സൈഫ് ഹസന് 18 റണ്‍സെുത്തപ്പോള്‍ നൂറുല്‍ ഹസന് 16 റണ്‍സെടുത്തു.
വാലറ്റത്ത് റിഷാദ് ഹൊസൈന്‍ 10 പന്തിൽ 16 റണ്‍സുമായി പൊരുതിയെങ്കിലും പാക്കിസ്ഥാന്റെ ജയം തടയാനായില്ല. പാക്കിസ്ഥാനുവേണ്ടി ഷഹീന് അഫ്രീദിയും ഹാരിസ് റൗഫും മൂന്ന് വിക്കറ്റ് വീതവും സയ്യിം അയൂബ് രണ്ട് വിക്കറ്റുമെടുത്തു.
ഫൈനൽ മത്സരം ഞായറാഴ്ച നടക്കും. ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്.