മ​ല​പ്പു​റം: കോ​ട്ട​ക്ക​ലി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി വ​ൻ എം​ഡി​എം​എ വേ​ട്ട. 136 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. വേ​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ അ​രു​ണ്‍, റ​ഫീ​ഖ് എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചെ​ന​ക്ക​ലി​ലെ പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പം വ​ച്ചാ​ണ് വി​ല്‍​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച 22 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി അ​രു​ണി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2022-ല്‍ 780 ​ഗ്രാം എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​രു​ണ്‍ വീ​ണ്ടും മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ​ത്.

ല​ഹ​രി വി​ല്‍​പ്പ​ന​യി​ലൂ​ടെ ല​ഭി​ച്ച 9,000 രൂ​പ​യും എം​ഡി​എം​എ വി​ല്‍​പ​ന​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ച ആ​ഡം​ബ​ര ബൈ​ക്കും ക​ണ്ടെ​ടു​ത്തു.

കോ​ട്ട​ക്ക​ല്‍ രാ​ജാ​സ് സ്‌​കൂ​ള്‍ റോ​ഡി​ല്‍ തോ​ക്കാം​പാ​റ​യി​ല്‍ വി​ദ്യാ​ർ​ഥി​ക​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കും എം​ഡി​എം​എ വി​ല്‍​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന റ​ഫീ​ഖി​ല്‍ നി​ന്ന് 104.1 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി.