ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച ജാ​തി​സ​ർ​വേ​യി​ൽ (സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക സ​ർ​വേ) ഇ​ട​പെ​ടാ​ൻ വി​സ​മ്മ​തി​ച്ച് ഹൈ​ക്കോ​ട​തി. സ​ർ​വേ ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ കോ​ട​തി ത​ള്ളി.

അ​തേ​സ​മ​യം,ശേ​ഖ​രി​ക്കു​ന്ന ഡേ​റ്റ​ക​ൾ പു​റ​ത്താ​കി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന കാ​ര്യം വി​ജ്ഞാ​പ​നം ചെ​യ്യ​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ൽ മാ​ത്രം പ​ങ്കെ​ടു​ത്താ​ൽ മ​തി.

ചീ​ഫ് ജ​സ്റ്റീ​സ് വി​ഭു ബ​ഖ്‌​റു, ജ​സ്റ്റീ​സ് സി.​എം. ജോ​ഷി എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി. ഡേ​റ്റ​ക​ൾ സ്വ​കാ​ര്യ​മാ​യി സൂ​ക്ഷി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്താ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ വി​വ​രി​ച്ച് വെ​ള്ളി​യാ​ഴ്ച​യ്ക്കു​ള്ളി​ൽ സ​ത്യ​വാം​ഗ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി പി​ന്നാ​ക്ക​വി​ഭാ​ഗ ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പി​ന്നാ​ക്ക​വി​ഭാ​ഗ ക​മ്മീ​ഷ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് സ​ർ​വേ ന​ട​ത്തു​ന്ന​ത്. സ​ർ​വേ​യി​ൽ ഒ​രു വി​വ​ര​വും നി​ർ​ബ​ന്ധ​മാ​യി ആ​രും ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന​കാ​ര്യം എ​ന്യൂ​മ​റേ​റ്റ​ർ​മാ​രെ അ​റി​യി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.