മയക്കുമരുന്ന് വിൽപ്പന; യുവാവിനെ ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കി
Friday, September 26, 2025 6:32 AM IST
തിരുവനന്തപുരം: എംഡിഎംഎ ഉള്‍പ്പെട്ട മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തിയ നിരവധിക്കേസുകളില്പ്പെട്ട യുവാവിനെ കരുതല്‍ തടങ്കലിലാക്കി ജയിലലടച്ചു.
വള്ളക്കടവ് പുത്തന്‍പാലം സ്വദേശി നഹാസിനെ(37) ആണ് പിറ്റ് എന്‍ഡിപിഎസ് നിയമ പ്രകാരം ഒരുവര്‍ഷത്തേക്ക് വലിയതുറ പോലീസ് അറസ്റ്റുചെയ്ത് കരുതല്‍ തടങ്കലിലാക്കിയത്.
സ്റ്റേഷന് പരിധിയില്‍ അടുത്തിടെയും ഇയാളുടെ പക്കല്‍നിന്ന് എംഡിഎംഎ പിടികൂടിയിരുന്നു. സമൂഹത്തിന് ദോഷം വരുത്തുന്ന രീതിയിലാണ് ഇയാളുടെ മയക്കുമരുന്ന് വ്യാപാരം. ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവുപ്രകാരമാണ് ഇയാളെ അറസ്റ്റുചെയ്തത്.