ഡി അഡിക്ഷൻ കേന്ദ്രത്തിലെ ഭക്ഷണ ക്രമീകരണത്തിൽ പ്രകോപനം: യുവാവ് സ്പൂണുകളും ട്രൂത്ത് ബ്രഷുകളും പേനയും വിഴുങ്ങി
Friday, September 26, 2025 7:19 AM IST
ലക്നോ: ഡി അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റിൽനിന്നു സ്പൂണുകളും ട്രൂത്ത് ബ്രഷുകളും പേനയും കണ്ടെത്തി. ഡി അഡിക്ഷൻ കേന്ദ്രത്തിലെ ഭക്ഷണ ക്രമീകരണത്തിൽ പ്രകോപിതനായ സച്ചിൻ (35) ആണ് ദിവസേന സ്പൂണുകളും ടൂത്ത് ബ്രഷുകളും വിഴുങ്ങിയിരുന്നത്. തുടർന്ന് അസഹനീയമായ വയറുവേദന മൂലം പരിശോധിച്ചപ്പോഴാണ് വയറ്റിൽ വസ്തുക്കൾ കണ്ടെത്തിയത്.
കഴിക്കാൻ ഏതാനും ചപ്പാത്തികളും കുറച്ച് പച്ചകറിയും മാത്രമാണ് ലഭിച്ചിരുന്നത്. വീട്ടിൽനിന്ന് എത്തിക്കുന്ന ഭക്ഷണങ്ങളും ലഭിച്ചിരുന്നില്ല. ഇതിൽ പ്രകോപിതനായ യുവാവ് ദിവസേന സ്പൂണുകളും ടൂത്ത് ബ്രഷുകളും പേനകളും മോഷ്ടിച്ച് ശുചിമുറിക്കുള്ളിൽ കയറി അവ കഷ്ണങ്ങളാക്കി വിഴുങ്ങുകയായിരുന്നു. ചിലസമയങ്ങളിൽ വെള്ളം കുടിച്ചാണ് അവ വിഴുങ്ങിയിരുന്നത്.
29 സ്റ്റീൽ സ്പൂണുകളും 19 ട്രൂത്ത് ബ്രഷുകളും രണ്ടു പേനയുമാണ് കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. അമിത ലഹരി ഉപയോഗത്തെത്തുടർന്നാണ് സച്ചിനെ ഗാസിയാബാദിലുള്ള ഡി അഡിക്ഷന് കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ നടത്തിയാണ് യുവാവിന്റെ വയറ്റിൽനിന്ന് ഇവ പുറത്തെടുത്തത്.