തോൽക്കാതെ ഇന്ത്യ, ആശ്വാസജയത്തിന് ലങ്ക; സൂപ്പര്‍ ഫോറില്‍ ഇന്ത്യക്ക് ഇന്ന് അവസാന പോരാട്ടം
Friday, September 26, 2025 9:49 AM IST
ദുബായി: ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ അപ്രസക്തമായ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ദുബായിയിൽ രാത്രി എട്ടിനാണ് മത്സരം.
ഏഷ്യാ കപ്പിൽ തോൽവി അറിയാതെ ഇന്ത്യൻ ടീം ഫൈനൽ ഉറപ്പിച്ചപ്പോൾ സൂപ്പർ ഫോറിൽ ഒരു ആശ്വാസജയമെങ്കിലും സ്വന്തമാക്കാനാണ് ശ്രീലങ്ക ഇറങ്ങുന്നത്.
ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിനെ ബാറ്റിംഗിന് ഇറക്കാതിരുന്നതിന്റെ പേരില്‍ വിവാദമുയർന്ന സാഹചര്യത്തിൽ താരത്തിന് ബാറ്റിംഗിൽ സ്ഥാനക്കയറ്റം ലഭിക്കുമോയെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. സഞ്ജുവിനെ ഇന്ന് വീണ്ടും വൺഡൗണിൽ ഇറക്കുമെന്നാണ് സൂചന.