മയക്കുമരുന്ന് കേസ് അന്വേഷണത്തിനിടെ വാഹനാപകടം; കാസര്‍ഗോട്ട് പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
Friday, September 26, 2025 10:19 AM IST
കാസർഗോഡ്: ടിപ്പര്‍ ലോറിയിടിച്ച് പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ബേക്കല്‍ ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്ക്വാഡ് അംഗം സജീഷ്(42) ആണ് മരിച്ചത്. നാലാംമൈലിൽ പുലർച്ചെ രണ്ടേമുക്കാലോടെയാണ് സംഭവം.
കൂടെയുണ്ടായിരുന്ന മറ്റൊരു പോലീസുകാരൻ സുഭാഷ് ചന്ദ്രന് പരിക്കേറ്റു. മയക്കുമരുന്ന് കേസിലെ അന്വേഷണത്തിനിടെ അപകടമുണ്ടായത്.
കാര്‍ അണ്ടര്‍ പാസിലൂടെ വരുമ്പോള്‍ എതിരെ അമിത വേഗത്തിലെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തിൽ കാറിന്റെ ഇടത് ഭാഗം പൂര്‍ണമായി തകര്‍ന്നു. ഇടത് ഭാഗത്താണ് സജീഷ് ഇരുന്നിരുന്നത്.
മാരുതി ഓള്‍ട്ടോ കാറിലാണ് സജീഷും സുഭാഷ് ചന്ദ്രനും സഞ്ചരിച്ചിരുന്നത്. സജീഷ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സുഭാഷ് ചന്ദ്രനെ നാട്ടുകാര്‍ ഇകെ നയനാര്‍ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. തുടര്‍ന്ന് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.