ആന്ധ്രാപ്രദേശിൽ യുവതിയെ പീഡിപ്പിച്ച കോൺസ്റ്റബിളും ഹോംഗാർഡും അറസ്റ്റിൽ
Friday, September 26, 2025 10:58 AM IST
ചിറ്റൂർ: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ സഹായത്തിനായി പോലീസിനെ സമീപിച്ച യുവതിയെ പീഡിപ്പിച്ച പോലീസ് കോൺസ്റ്റബിളും ഹോം ഗാർഡും അറസ്റ്റിൽ.
ചിറ്റൂരിലെ പുംഗാനൂർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഉമാശങ്കറും ഹോം ഗാർഡ് കിരൺ കുമാറും ചേർന്ന് തനിക്ക് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകുകയും നിരവധിപ്രാവശ്യം പീഡിപ്പിച്ചുവെന്നും ഇക്കാര്യം പുറത്തുപറഞ്ഞാൽ മൂന്ന് കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും 28 കാരിയായ യുവതി ആരോപിച്ചു.
ഹോം ഗാർഡ് ഫോൺ വിളിച്ച് തന്നെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും യുവതി ആരോപിച്ചു. പരാതിയുമായി താൻ നിരവധി പോലീസ് സ്റ്റേഷനുകളെ സമീപിച്ചുവെന്നും എന്നാൽ രണ്ടാഴ്ചയ്ക്ക് ശേഷമാണ് പോലീസ് കേസെടുത്തതെന്നും യുവതി പറയുന്നു.