തൃപ്പൂണിത്തുറയിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം
Friday, September 26, 2025 11:24 AM IST
കൊച്ചി: തൃപ്പൂണിത്തുറ ഇരുമ്പനത്ത് ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. ഇരുമ്പനം കുഴിവേലിപറമ്പിൽ ശ്രീലക്ഷ്മി (23) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10 ഓടെ കാക്കനാടേക്ക് ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വടക്കേ ഇരുമ്പനം എച്ച്പിസി പെട്രോൾ പമ്പിന് മുന്നിലാണ് അപകടമുണ്ടായത്.