എൻഎസ്എസ് പിന്തുണ സർക്കാരിനുള്ള അംഗീകാരം, യുഡിഎഫിനെ നയിക്കുന്നത് ലീഗ്: എം.വി. ഗോവിന്ദന്
Friday, September 26, 2025 11:39 AM IST
തിരുവനന്തപുരം: സിപിഎം വിശ്വാസികള്‍ക്കൊപ്പമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ശബരിമലയിലെ യുവതീപ്രവേശന കാലത്തെ നിലപാട് പഴയ കാര്യമാണ്. സര്‍ക്കാരിന്റെ നയത്തിനുള്ള അംഗീകാരമാണ് എന്‍എസ്എസിന്റെ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണ്. യുഡിഎഫിലെ ഒരു കക്ഷിയെയും ഇടതുമുന്നണിക്കു വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.