കോ​ട്ട​യം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ സു​കു​മാ​ര​ൻ നാ​യ​രു​ടെ നി​ല​പാ​ട് മാ​റ്റ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ​എ​സ്എ​സ് അം​ഗ​ത്വം രാ​ജി വ​ച്ച് കു​ടും​ബം. ച​ങ്ങ​നാ​ശേ​രി പു​ഴ​വാ​തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രാ​ണ് എ​ൻ​എ​സ്എ​സ് അം​ഗ​ത്വം രാ​ജി​വ​ച്ച​ത്.

പു​ഴ​വാ​ത് സ്വ​ദേ​ശി ഗോ​പ​കു​മാ​ർ സു​ന്ദ​ര​ൻ, ഭാ​ര്യ അ​മ്പി​ളി ഗോ​പ​കു​മാ​ർ, മ​ക്ക​ളാ​യ ആ​കാ​ശ് ഗോ​പ​ൻ ഗൗ​രി ഗോ​പ​ൻ എ​ന്നി​വ​രാ​ണ് അം​ഗ​ത്വം രാ​ജി​വ​ച്ച​ത്. സു​കു​മാ​ര​ൻ നാ​യ​രു​ടെ നി​ല​പാ​ട് മാ​റ്റ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി​യെ​ന്ന് ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.

എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം 253 ലെ ​അം​ഗ​ങ്ങ​ളാ​ണ് രാ​ജി​വ​ച്ച കു​ടും​ബം. ക​ര​യോ​ഗം സെ​ക്ര​ട്ട​റി​ക്കും പ്ര​സി​ഡ​ണ്ടി​ന്‍റി​നും രാ​ജി​ക്ക​ത്ത് കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ രാ​ഷ്ട്രീ​യ ചാ​യ്‌​വും പ​ക്ഷ​പാ​ത​പ​ര​മാ​യ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ളും രാ​ജി​ക്ക് കാ​ര​ണ​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.