പ്രണയബന്ധം അവസാനിപ്പിച്ചു; പെൺകുട്ടിയെ സ്കൂട്ടറിച്ച് കൊലപ്പെടുത്താൻ ശ്രമം
Friday, September 26, 2025 12:32 PM IST
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പകയിൽ പെൺകുട്ടിയെ യുവാവ് സ്കൂട്ടറിന് ഇടിച്ചുവീഴ്ത്തി. വ്യാഴാഴ്ച വൈകുന്നേരം കൽപന നഗർ പ്രദേശത്താണ് സംഭവം.
കുറച്ചുനാളുകൾക്ക് മുൻപ് യുവാവുമായുള്ള പ്രണയബന്ധം പെൺകുട്ടി അവസാനിപ്പിച്ചിരുന്നു. ഇതേതുടർന്ന് യുവതി ഭീഷണി നേരിട്ടിരുന്നു. തുടർന്നാണ് ഇയാൾ പെൺകുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചത്.
സംഭവത്തിൽ പരിക്കേറ്റ പെൺകുട്ടി ഹിരാനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ, പ്രതിക്കെതിരെ ആക്രമണം, ഭീഷണിപ്പെടുത്തൽ, മനഃപൂർവം ഉപദ്രവിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തു.
അന്വേഷണത്തിൽ ഇയാൾ നിരവധികേസുകളിലെ പ്രതിയാണെന്ന് കണ്ടെത്തി, വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ഏഴ് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്, അയാളുടെ ക്രിമിനൽ പശ്ചാത്തലം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. പ്രതിയെ ഉടൻ പിടികൂടുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.