സേനയോട് വിടപറഞ്ഞ് മിഗ് 21 വിമാനങ്ങൾ; യാത്രയയപ്പിന് രാജ്നാഥ് സിംഗും ശുഭാൻഷു ശുക്ലയും
Friday, September 26, 2025 1:45 PM IST
ചണ്ഡിഗഡ്: ആറു പതിറ്റാണ്ടുകൾ നീണ്ട സേവനത്തിനു ശേഷം സേനയിൽ നിന്നു വിടപറയുന്ന മിഗ് 21 വിമാനങ്ങൾക്ക് അന്തിമ യാത്രയയപ്പ് നല്കി രാജ്യം. പാന്തേഴ്സ് എന്ന വിളിപ്പേരുള്ള 23- നമ്പർ സ്ക്വാഡ്രണിന്റെ ഭാഗമായ രണ്ടു മിഗ്-21 ജെറ്റുകൾക്കാണ് ചണ്ഡീഗഡിലെ വ്യോമതാവളത്തിൽ യാത്രയയപ്പ് നൽകിയത്.
വ്യോമസേനാ മേധാവിയും സ്ക്വാഡ്രൺ ലീഡർ പ്രിയ ശർമയുമാണ് വിമാനങ്ങൾ പറത്തുന്നത്. വിമാനങ്ങൾക്ക് വാട്ടർ സല്യൂട്ട് നല്കിയ ശേഷമാണ് എത്തിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ലയും ഉൾപ്പെടെയുള്ളവർ ചടങ്ങിനു സാക്ഷിയായി.