കെ.ജെ. ഷൈനിന്റെ പരാതി; കെ.എം. ഷാജഹാന്റെ വീട്ടിൽ പോലീസ് പരിശോധന
Friday, September 26, 2025 2:32 PM IST
തിരുവനന്തപുരം: സിപിഎം നേതാവ് കെ.ജെ. ഷൈനിന്റെ പരാതിയിൽ കെ.എം. ഷാജഹാന്റെ വീട്ടിൽ വീണ്ടും പോലീസ് പരിശോധന.
എറണാകുളം സൈബർ പോലിസാണ് പരിശോധന നടത്തിയത്. സൈബര്‍ ആക്രമണ കേസിൽ വ്യാഴാഴ്ച ഷാജഹാൻ അറസ്റ്റിലായിരുന്നു. ആക്കുളത്തെ വീട്ടിൽ നിന്നാണ് കെ.എം. ഷാജഹാനെ ചെങ്ങമനാട് എസ്എച്ച്ഒ അറസ്റ്റ് ചെയ്തത്.
കേസില്‍ ഷാജഹാന് പോലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇതില്‍ ഷൈനിന്റെ പേര് പറഞ്ഞ് ഒരു വീഡിയോയും ചെയ്തിട്ടില്ലെന്നായിരുന്നു ഷാജഹാന് മൊഴി നല്‍കിയത്.
എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം ഷൈനിന്റെ പേര് പറഞ്ഞ് പുതിയ വീഡിയോ ചെയ്തിരുന്നു. ഇതിനെതിരെ ഷൈന്‍ പരാതി നല്‍കുകയും ചെയ്തു. ഈ കേസിലാണ് ഷാജഹാനെ വീണ്ടും കസ്റ്റഡിയിലെടുത്തത്.