വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് വി.മുരളീധരന്
Friday, September 26, 2025 5:16 PM IST
ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി.മുരളീധരന് കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ കണിച്ചുക്കുളങ്ങരയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.
സന്ദര്‍ശനത്തില്‍ പുതുമയില്ലെന്നും വെള്ളാപ്പള്ളിയെ പതിവായി സന്ദര്‍ശിക്കുന്നയാളാണ് താനെന്നും മുരളീധരന് പറഞ്ഞു. പൊതുസമൂഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
താന്‍ വന്നത് പ്രത്യേക ഉദ്ദേശത്തോടുകൂടിയല്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. അയ്യപ്പസംഗമത്തെ വെള്ളാപ്പള്ളി നടേശൻ പിന്തുണച്ചതിൽ ബിജെപിക്ക് ആശങ്കകളുണ്ടായിരുന്നു.
തുടർന്ന് വെള്ളാപ്പള്ളിയുമായി സംസാരിക്കാൻ ബിജെപി നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് മുരളീധരന്റെ കൂടിക്കാഴ്ചയെന്നും റിപ്പോർട്ടുകളുണ്ട്.