വിതുരയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; യുവാവ് അറസ്റ്റിൽ
Monday, September 29, 2025 12:32 AM IST
തിരുവനന്തപുരം: വിതുരയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. മാതാപിതാക്കൾ പിരിഞ്ഞതിനെ തുടർന്ന് ബന്ധു വീട്ടിലെത്തിയ 13 വയസ്സുകാരനെ അയൽവാസി കൂടിയായ ബന്ധു ലഹരി വസ്തു നൽകി പല തവണ പീഡിപ്പിക്കുകയായിരുന്നു.
ഒരു വർഷം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ പിതാവ് മറ്റൊരു വിവാഹം കഴിക്കുകയും കുട്ടിയെ അങ്ങോട്ടേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു.
ലഹരി വസ്തുവിനോട് അമിതമായ ആസക്തി കുട്ടി പ്രകടിപ്പിക്കുന്നതായി രണ്ടാനമ്മ കണ്ടെത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ സംസാരിച്ചതിലൂടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്ന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു.