ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ന്യൂകാസിലിനെതിരെ ആഴ്സണലിന് ജയം
Monday, September 29, 2025 1:20 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ ആഴ്സണലിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ആഴ്സണൽ വിജയിച്ചത്.
മൈക്കെൽ മെറിനോയും ഗബ്രിയേൽ മഗൽഹെയ്സുമാണ് ആഴ്സണലിന് വേണ്ടി ഗോളുകൾ നേടിയത്. നിക്ക് വോൾട്ടെർമെയ്ഡാണ് ന്യൂകാസിലിനായി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ആഴ്സണലിന് 13 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ആഴ്സണൽ.