ലാലീഗ: റയൽ സോസിഡാഡിനെതിരെ ബാഴ്സലോണയ്ക്ക് ജയം
Monday, September 29, 2025 7:04 AM IST
ബാഴ്സലോണ: ലാലീഗയിൽ റയൽ സോസീഡാഡിനെതിരായ മത്സരത്തിൽ എഫ്സി ബാഴ്സലോണയ്ക്ക് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്സ വിജയിച്ചത്.
ജൂലസ് കൗണ്ടെയും റോബർട്ട് ലെവൻഡോസ്കിയും ആണ് ബാഴ്സയ്ക്ക് വോണ്ടി ഗോളുകൾ നേടിയത്. അൽവാരോ ഒഡ്രിയോസോളയാണ് റയൽ സോസീഡാഡി വേണ്ടി ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ 19 പോയിന്റായ ബാഴ്സലോണ പോയിന്റ് ടേബളിൽ ഒന്നാം സ്ഥാനത്തും എത്തി. 18 പോയിന്റുള്ള റയൽ മാഡ്രിഡാണ് നിലവിൽ രണ്ടാമത്.