വയനാട്ടിൽ മർദനമേറ്റ വയോധികൻ ചികിത്സയിലിരിക്കെ മരിച്ച സംഭവം; പ്രതി പിടിയിൽ
Tuesday, September 30, 2025 12:32 AM IST
വയനാട്: സുൽത്താൻ ബത്തേരിയിൽ വയോധികൻ മർദനമേറ്റതിനെ തുടർന്ന് ചികിത്സയിലിരുന്ന് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പഴേരി കുപ്പാടി പോണയേരി വീട്ടില്‍ അനസ് (38) ആണ് കേസിൽ ബത്തേരി പോലീസിന്റെ പിടിയിലായത്.
പഴേരി മംഗലത്ത് വില്യംസ് (50) ആയിരുന്നു അനസിന്റെ മർദനമേറ്റതിനെ തുടർന്ന് ബത്തേരി സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സെപ്റ്റംബർ 25ന് രാത്രി ആയിരുന്നു സംഭവം നടന്നത്.
പഴേരിയില്‍ വച്ച് ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെടുകയും തുടർന്ന് അനസ് വില്യംസിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. മർദനത്തിൽ വില്യംസിന് വയറിനും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
അവശനിലയിൽ കാണപ്പെട്ട വില്യംസിനെ നാട്ടുകാർ ചേർന്ന് ബത്തേരി സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അനസ് പിടിയിലായത്.