കോഴിക്കോട്ട് പതിനേഴുകാരിയായ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; വയോധികന് അറസ്റ്റിൽ
Tuesday, September 30, 2025 12:40 AM IST
കോഴിക്കോട്: നടക്കാവിൽ നടുറോഡില്‍ വച്ച് പതിനേഴുകാരിയായ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ വയോധികന് അറസ്റ്റിൽ. നടക്കാവ് സ്വദേശി ശശിധരന് ഷേണായി ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് നടക്കാവില്‍ വച്ച് പെണ്‍കുട്ടിക്ക് നേരെ അതിക്രമമുണ്ടായത്. റോഡിലൂടെ നടക്കുമ്പോല്‍ പ്രതി ലൈംഗികോദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്നായിരുന്നു പരാതി.
പെണ്‍കുട്ടി തന്നെയാണ് സമീപത്തെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ പോക്സോ വകുപ്പ് ചുമത്തി നടക്കാവ് പോലീസ് ഷേണായിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.