ദു​ബാ​യ്: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലും വി​ജ​യി​ച്ച് നേ​പ്പാ​ൾ. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര നേ​പ്പാ​ൾ സ്വ​ന്ത​മാ​ക്കി.

പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​തോ​ടെ ച​രി​ത്ര​നേ​ട്ട​വും നേ​പ്പാ​ള്‍ ക്രി​ക്ക​റ്റ് എ​ഴു​തി​ച്ചേ​ര്‍​ത്തു. ആ​ദ്യ​മാ​യാ​ണ് ഒ​രു ടെ​സ്റ്റ് പ​ദ​വി​യു​ള്ള ടീ​മി​നെ നേ​പ്പാ​ള്‍ തോ​ല്‍​പ്പി​ക്കു​ന്ന​ത്.

ര​ണ്ടാം ടി20​യി​ല്‍ വി​ന്‍​ഡീ​സി​നെ 90 റ​ണ്‍​സി​നാ​ണ് നേ​പ്പാ​ള്‍ തോ​ൽ​പ്പി​ച്ച​ത്. 174 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റേ​ന്തി​യ വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ 17.1 ഓ​വ​റി​ല്‍ 83 റ​ണ്‍​സി​ന് നേ​പ്പാ​ൾ ഓ​ൾ​ഔ​ട്ടാ​ക്കി.

ഷാ​ര്‍​ജ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ നേ​പ്പാ​ള്‍ നി​ശ്ചി​ത 20 ഓ​വ​റി​ല്‍ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 173 റ​ണ്‍​സ് നേ​ടി​യി​രു​ന്നു. അ​ര്‍​ധ സെ​ഞ്ച്വ​റി നേ​ടി​യ ഓ​പ്പ​ണ​ര്‍ ആ​സി​ഫ് ഷെ​യ്ഖ്, സു​ന്ദീ​പ് ജോ​റ എ​ന്നി​വ​രു​ടെ ഇ​ന്നി​ങ്‌​സു​ക​ളാ​ണ് നേ​പ്പാ​ളി​ന് ക​രു​ത്താ​യ​ത്.

ജോ​റ 39 പ​ന്തി​ല്‍ അ​ഞ്ച് സി​ക്‌​സും മൂ​ന്ന് ബൗ​ണ്ട​റി​ക​ളും സ​ഹി​തം 63 റ​ണ്‍​സെ​ടു​ത്ത​പ്പോ​ള്‍ ആ​സി​ഫ് 47 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ 68 റ​ണ്‍​സെ​ടു​ത്തു. ര​ണ്ട് സി​ക്‌​സും എ​ട്ട് ബൗ​ണ്ട​റി​ക​ളും ഉ​ള്‍​പ്പ​ടെ​യാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ഇ​ന്നിം​ഗ്സ്

മ​റു​പ​ടി ബാ​റ്റി​ങ്ങി​ല്‍ വി​ന്‍​ഡീ​സ് ബാ​റ്റ​ര്‍​മാ​രെ നേ​പ്പാ​ളി​ന്‍റെ ബോ​ളി​ങ് നി​ര എ​റി​ഞ്ഞി​ടു​ന്ന​താ​ണ് കാ​ണാ​നാ​യ​ത്. ആ​ദി​ല്‍ അ​ന്‍​സാ​രി നാ​ല് വി​ക്ക​റ്റു​ക​ളു​മാ​യി തി​ള​ങ്ങി​യ​പ്പോ​ള്‍ കു​ശാ​ല്‍ ഭു​ര്‍​ട​ല്‍ മൂ​ന്ന് വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി.

വി​ന്‍​ഡീ​സ് നി​ര​യി​ല്‍ മൂ​ന്ന് പേ​ര്‍​ക്കു​മാ​ത്ര​മാ​ണ് ര​ണ്ട​ക്കം കാ​ണാ​നാ​യ​ത്. 15 പ​ന്തി​ല്‍ 21 റ​ണ്‍​സെ​ടു​ത്ത ജേ​സ​ണ്‍ ഹോ​ള്‍​ഡ​റാ​ണ് വി​ന്‍​ഡീ​സി​ന്റെ ടോ​പ് സ്‌​കോ​റ​ര്‍. 21 പ​ന്തി​ല്‍ 17 റ​ണ്‍​സെ​ടു​ത്ത അ​ക്കീം വെ​യ്ന്‍, 14 പ​ന്തി​ല്‍ 16 റ​ണ്‍​സെ​ടു​ത്ത അ​മീ​ര്‍ ജം​ഗൂ എ​ന്നി​വ​രും പി​ടി​ച്ചു​നി​ന്നു.