ഇംഗ്ലീഷ് പ്രീമിയർ ലീഗ്: എവർട്ടൺ-വെസ്റ്റ് ഹാം മത്സരം സമനിലയിൽ
Tuesday, September 30, 2025 2:55 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ എവർട്ടൺ-വെസ്റ്റ് ഹാം മത്സരം സമനിലയിൽ. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഓരോ ഗോൾ വീതം നേടി.
മൈക്കൽ കീൻ ആണ് എവർട്ടണ് വേണ്ടി ഗോൾ നേടിയത്. വെസ്റ്റ് ഹാമിനായി ജറോഡ് ബോവൻ ആണ് ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ എവർട്ടണ് എട്ട് പോയിന്റും വെസ്റ്റ് ഹാമിന് നാല് പോയിന്റും ആയി. എവർട്ടൺ ഒൻപതാം സ്ഥാനത്തും വെസ്റ്റ് ഹാം പത്തൊൻപതാം സ്ഥാനത്തുമാണുള്ളത്.