അമേരിക്കയുടെ ഇരുപതിന സമാധാന പദ്ധതി അംഗീകരിച്ച് ഇസ്രയേൽ
Tuesday, September 30, 2025 7:18 AM IST
വാഷിംഗ്ടൺ: ഗാസയിൽ അമേരിക്ക മുന്നോട്ടുവച്ച ഇരുപതിന സമാധാന പദ്ധതി അംഗീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസും സമാധാന പദ്ധതി അംഗീകരിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു.
യുഎസിന്റെ നിർദേശം തള്ളിയാൽ ഹമാസിനെ ഇല്ലാതാക്കാൻ ഇസ്രായേലിന് പൂർണ പിന്തുണ നൽകുമെന്നും ട്രംപ് വ്യക്തമാക്കി. ട്രംപ്-നെതന്യാഹു കൂടിക്കാഴ്ചയിലാണ് ഗാസയിലെ വെടിനിർത്തലിനായി സമാധാന പദ്ധതി ചർച്ചയായത്.
തുടർന്ന് ഇസ്രയേൽ പദ്ധതിയെ അംഗീകരിക്കുകയായിരുന്നു. വൈറ്റ് ഹൗസിൽ തിങ്കളാഴ്ചയാണ് ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച നടന്നത്.