ശരിഅത്ത് നിയമങ്ങളുടെ ലംഘനം; അഫ്ഗാനിസ്ഥാനിൽ സന്പൂർണ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി താലിബാൻ
Tuesday, September 30, 2025 7:55 AM IST
കാബൂൾ: ശരിഅത്ത് നിയമങ്ങളുടെ ലംഘനമെന്നാരോപിച്ച് അഫ്ഗാനിസ്ഥാനിൽ സന്പൂർണ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി താലിബാൻ. തുടർന്ന് രാജ്യത്ത് ജനജീവിതം ദുസഹമായി. .
തിങ്കളാഴ്ച വൈകുന്നേരമാണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്. പിന്നാലെ കാബൂളില്‍ വിമാന സര്‍വീസുകള്‍ താറുമാറായി. മൊബൈല്‍ സര്‍വീസുകള്‍ സ്തംഭിച്ചു.
ചൊവ്വാഴ്ച ബാങ്കിംഗ് സർവീസുകൾ ആരംഭിക്കുന്നതോടെ കൂടുതൽ പ്രതിസന്ധികൾ ഉടലെടുക്കുമെന്നാണ് വിലയിരുത്തലുകൾ. അഫ്ഗാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി വിദേശ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ നിരോധനം സാരമായി ബാധിച്ചിട്ടുണ്ട്.
സെപ്റ്റംബർ ആദ്യ വാരം തന്നെ വിവിധ പ്രവിശ്യകളിൽ ഇന്റർനെറ്റ് സേവനം താലിബാന് അവസാനിപ്പിച്ചിരുന്നു.