കാപ്പ വിലക്ക് നിലനിൽക്കെ തിരുവനന്തപുരം നഗരത്തിലെത്തി; യുവാവ് അറസ്റ്റിൽ
Tuesday, September 30, 2025 11:21 AM IST
തിരുവനന്തപുരം: കാപ്പ നിയമ പ്രകാരമുള്ള വിലക്ക് നിലനിൽക്കെ തിരുവനന്തപുരം നഗരത്തിലെത്തിയ യുവാവ് അറസ്റ്റിൽ. പേട്ട പുത്തൻപാലം സ്വദേശി അരുണിനെയാണ് (38) ആണ് അറസ്റ്റിലായത്.
പോട്ട പോലീസാണ് അരുണിനെ പിടികൂടിയത്. കുമാരപുരത്തെ വാടക വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്എച്ച്ഒ വി.എം. ശ്രീകുമാറും സംഘവും കഴിഞ്ഞ ദിവസമാണ് അരുണിനെ പിടികൂടിയത്.
പുത്തൻപാലം രാജേഷ്, ദിനിബാബു തുടങ്ങിയ ഗുണ്ടകളുടെ അനുയായിയായ ഇയാൾ കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ക്രിമിനൽ കേസുകളിൽപെട്ടതോടെയാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്.
ഇയാൾ നഗരത്തിലെത്തിയെന്ന വിവരം ലഭിച്ചതോടെ പേട്ട പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നാണ് അരുൺ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.