മലപ്പുറത്ത് മധ്യവയസ്കനെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; രണ്ട് പേർ കസ്റ്റഡിയിൽ
Tuesday, September 30, 2025 11:34 AM IST
മലപ്പുറം: ചിന്നക്കലങ്ങാടിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. . കളത്തിക്കണ്ടി രജീഷ് എന്ന ചെറൂട്ടി (48) ആണ് മരിച്ചത്.
രജീഷിനെ സുഹൃത്തിന്റെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു രജീഷിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞ് പോലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.
സംഭവത്തിൽ സുഹൃത്തുക്കളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
ചോദ്യം ചെയ്യുന്നതിനായാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും കൂടുതൽ കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.