പരന്പര തൂത്തുവാരാൻ നേപ്പാൾ; ആശ്വാസ ജയം തേടി വെസ്റ്റ് ഇൻഡീസ്
Tuesday, September 30, 2025 12:14 PM IST
ഷാർജ: നേപ്പാൾ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം.മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച നേപ്പാൾ സമ്പൂർണ ജയം ലക്ഷ്യമിട്ടാണ് ഇന്ന് ഇറങ്ങുന്നത്.
ആദ്യ മത്സരത്തിൽ 19 റൺസിനും രണ്ടാം മത്സരത്തിൽ 90 റൺസിനുമാണ് നേപ്പാൾ വിജയിച്ചത്. ഇതോടെ ചരിത്രത്തിൽ ആദ്യമായി ടെസ്റ്റ് പദവിയുള്ള ടീമിനെ തോൽപ്പിക്കാനും നേപ്പാളിനായി.
പരന്പര കൈവിട്ട വെസ്റ്റ് ഇൻഡീസ് ആശ്വാസ ജയം തേടിയാണ് കളത്തിലിറങ്ങുന്നത്. മികച്ച താരങ്ങളുണ്ടെങ്കിലും അവർക്ക് ഫോം കണ്ടെത്താൻ സാധിക്കാത്തതാണ് വിൻഡീസിന് തിരിച്ചടിയായത്.