കരൂർ ദുരന്തം സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി
Tuesday, September 30, 2025 5:13 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി. തമിഴ്നാട്ടിലെ കരൂരിലെ ദുരന്തം ബോധപൂർവം സൃഷ്ടിച്ചതാണ്.
ഇതു സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇമെയിലിലാണ് ഭീഷണി സന്ദേശം എത്തിയത്. ഡിഎംകെ നേതാക്കളുടേയും ചില പോലീസ് ഉദ്യോഗസ്ഥരുടെയും പേരുകളും മെയിലിലുണ്ട്. ഇവർക്ക് ദുരന്തവുമായി ബന്ധമുണ്ടെന്നും സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം.
സിബിഐ അന്വേഷണം നടത്തിയില്ലെങ്കിൽ പ്രതികാരമെന്ന നിലയിൽ കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് വയ്ക്കുമെന്നുമാണ് ഭീഷണി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.