നക്സലൈറ്റുകൾ അവസാനിക്കും വരെ പോരാട്ടം നിർത്തില്ല: അമിത് ഷാ
Tuesday, September 30, 2025 7:52 PM IST
ന്യൂഡൽഹി: എല്ലാ നക്സലൈറ്റുകളും കീഴടങ്ങുകയോ പിടിക്കപ്പെടുകയോ ഉന്മൂലനം ചെയ്യപ്പെടുകയോ ചെയ്യുന്നതുവരെ കേന്ദ്ര സർക്കാരിന് വിശ്രമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നക്സലിസത്തിനെതിരായ പോരാട്ടത്തിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡിലെ കരെഗുട്ടാലു കുന്നിൽ അടുത്തിടെ വിജയകരമായി നടത്തിയ ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റിൽ പങ്കെടുത്ത സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്, ഛത്തീസ്ഗഡ് പോലീസ്, ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ്, കോബ്ര ഉദ്യോഗസ്ഥർ എന്നിവരെ അഭിനന്ദിക്കാനായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റിന്റെ ധീരത നക്സൽ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രത്തിലെ ഒരു സുവർണ അധ്യായമായി ഓർമ്മിക്കപ്പെടും. കരെഗുട്ടാലു കുന്നിൽ വെച്ച് നടന്ന ഏറ്റവും വലിയ നക്സൽ വിരുദ്ധ ഓപ്പറേഷനായ ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ് വിജയിപ്പിച്ചതിന് അമിത്ഷാ സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.