ജെൻസി പ്രക്ഷോഭത്തിന് ആഹ്വാനം; ടിവികെ ജനറൽ സെക്രട്ടറിക്കെതിരെ കേസ്
Tuesday, September 30, 2025 8:20 PM IST
ചെന്നൈ: കരൂർ ദുരന്തത്തിനു പിന്നാലെ ജെൻസി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുനയ്ക്കെതിരെ പോലീസ് കേസെടുത്തു. ശ്രീലങ്ക - നേപ്പാൾ മാതൃകയിൽ പ്രക്ഷോഭം വേണമെന്ന പോസ്റ്റിലാണ് നടപടി.
യുവജന വിപ്ലവത്തിന് സമയമായെന്നും ആധവ് കുറിപ്പിൽ പറഞ്ഞിരുന്നു. പോസ്റ്റിനെതിരെ ഡിഎംകെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ആധവ് അർജുന നടത്തിയത് കലാപാഹ്വാനമെന്നാണ് ഡിഎംകെ ആരോപിച്ചിരുന്നു.
വിവാദമായതോടെ ആധവ് അർജുന പോസ്റ്റ് പിൻവലിച്ചെങ്കിലും പോലീസ് കേസെടുക്കുകയായിരുന്നു. പോസ്റ്റ് ആധവിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടിയുടെ നിലപാടല്ലെന്നും ടിവികെ വ്യക്തമാക്കി.