അമന്ജോതിനും ദീപ്തി ശര്‍മയ്ക്കും അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്ക്ക് 270 റണ്‍സ് വിജയലക്ഷ്യം
Tuesday, September 30, 2025 9:30 PM IST
ഗുവാഹത്തി: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് 270 റൺസ് വിജയലക്ഷ്യം. മഴ മൂലം 47 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 269 റൺസാണെടുത്തത്.
അമൻജ്യോത് കൗർ (57), ദീപ്തി ശർമ (53) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ ബാറ്റിംഗ് തകര്‍ച്ച മുന്നിൽക്കണ്ട ഇന്ത്യയെ കരകയറ്റിയത് ഏഴാം വിക്കറ്റില്‍ ഒന്നിച്ച ദീപ്തി ശര്‍മ - അമന്‍ജോത് കൗര്‍ സഖ്യമായിരുന്നു.
ഏഴാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 103 റണ്‍സാണ് ഇന്ത്യന്‍ ഇന്നിംഗ്സിന്റെ നട്ടെല്ല്. 53 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത ദീപ്തി ഇന്നിംഗ്സിന്റെ അവസാന പന്തിലാണ് പുറത്തായത്. 15 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത സ്നേഹ് റാണയുടെ ഇന്നിംഗ്സും നിര്‍ണായകമായി.
ലങ്കയ്ക്കു വേണ്ടി ഇനോക രണവീര നാലും ഉദേശിക പ്രബോധനി രണ്ടു വിക്കറ്റും വീഴ്ത്തി. മഴ കാരണം വൈകിത്തുടങ്ങിയ മത്സരം ആദ്യം 48 ഓവറായും പിന്നീട് 47 ഓവറായും ചുരുക്കുകയായിരുന്നു.