കലുങ്ക് സൗഹൃദ സംവാദം; സുരേഷ് ഗോപി തൊടുപുഴ ജില്ലാ ആശുപത്രി സന്ദർശിച്ചു
Tuesday, September 30, 2025 9:48 PM IST
തൊടുപുഴ: കേന്ദ്രമന്ത്രി സുരേഷ് ഗോപി തൊടുപുഴ ജില്ലാ ആശുപത്രിയിൽ സന്ദർശനം നടത്തി. മൂലമറ്റത്ത് നടത്തിയ കലുങ്ക് സൗഹൃദ വികസന സംവാദത്തിന്റെ ഭാഗമായിട്ടായിരുന്നു മന്ത്രിയുടെ ആശുപത്രി സന്ദർശനം.
ആശുപത്രിയുടെ നിലവിലെ അവസ്ഥ സംബന്ധിച്ച് കലുങ്ക് സംവാദത്തിനിടെ നിരവധിയാളുകൾ പരാതി പറഞ്ഞിരുന്നു. തുടര്‍ന്നാണ് മന്ത്രി ആശുപത്രി സന്ദർശിച്ചത്. കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഓക്സിജൻ പ്ലാന്റ് പ്രവർത്തന ക്ഷമമാകാത്തത്തത് സംബന്ധിച്ച് ആശുപത്രി അധികൃതരിൽ നിന്നും മന്ത്രി വിവരങ്ങൾ ശേഖരിച്ചു.
ആശുപത്രിയുടെ വികസനത്തിന് ഇടപെടൽ ഉറപ്പ് നൽകിയാണ് മന്ത്രി മടങ്ങിയത്. എൻ.ഹരി ഉൾപ്പടെയുള്ള ബിജെപി നേതാക്കളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.