കേഴമാനിനെ വേട്ടയാടി; നാലംഗ സംഘം പിടിയിൽ
Tuesday, September 30, 2025 10:55 PM IST
കൽപ്പറ്റ: ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കേഴമാനിനെ വേട്ടയാടിയ സംഘത്തെ വനംവകുപ്പ് പിടികൂടി.
മൂടക്കൊല്ലി സ്വദേശികളായ അനിൽ മാവത്ത് (48), പഴമ്പിള്ളിയിൽ റോമോൻ (43), എള്ളിൽ വീട്ടിൽ വർഗീസ് (ജോയി, 62), കള്ളിയാട്ട്കുന്നേൽ വിഷ്ണു ദിനേശ് (28) എന്നിവരാണ് അറസ്റ്റിലായത്.
ഇവർ സൗത്ത് വയനാട് വനം ഡിവിഷന് കീഴിൽ വരുന്ന ചെതലത്ത് റേഞ്ചിലുൾപ്പെട്ട മൂടക്കൊല്ലി വനഭാഗത്ത് നിന്ന് കേഴമാനിനെ വേട്ടയാടിയിരുന്നു. മാനിന്റെ ജഡത്തിന് പുറമെ നാടൻ തോക്ക്, കാർ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു.