ശബരിമല സ്വര്‍ണപ്പാളി വിവാദം; മുഖ്യമന്ത്രി മറുപടി പറയണം: കെ.സി.വേണുഗോപാല്‍
Tuesday, September 30, 2025 11:21 PM IST
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് കെ.സി.വേണുഗോപാല്‍ എംപി. ആസൂത്രിതമായ കുറ്റകൃത്യമാണ് ശബരിമലയില്‍ നടന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏജന്‍സികള്‍ അന്വേഷിച്ചാല്‍ സത്യങ്ങള്‍ പുറത്തുവരില്ല.
വിശ്വാസത്തെയും വിശ്വാസികളെയും ഒറ്റുകൊടുക്കുകയും വഞ്ചിക്കുകയും ചെയ്യുന്നത് ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ദേവസ്വം ബോര്‍ഡിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തുന്ന വാര്‍ത്തകളും വെളിപ്പെടുത്തലുകളുമാണ്പുറത്തുവരുന്നത്.
വിശ്വാസികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍പ്പോലും മുഖം തിരിച്ചുനില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും. ഗുരുതര കുറ്റകൃത്യം ലളിതവത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കം അപഹാസ്യമാണെന്നും വേണുഗോപാല്‍ പറഞ്ഞു.