കലമാൻ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം
Tuesday, September 30, 2025 11:34 PM IST
പാലക്കാട്: കലമാൻ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവർക്ക് ദാരുണാന്ത്യം. പാലക്കാട് അട്ടപ്പാടി പൊമ്മിയം പടിയിലുണ്ടായ അപകടത്തിൽ പൊമ്മിയംപടി സ്വദേശി സുബ്രമണിയാണ് മരിച്ചത്.
അപകടം നടന്ന ഉടൻ തന്നെ സുബ്രമണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.