മൂന്ന് തൊഴിലാളികൾ ഓടയില്‍ കുടുങ്ങി; ഒരാളെ രക്ഷപ്പെടുത്തി
Tuesday, September 30, 2025 11:43 PM IST
ഇടുക്കി: ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങിയ മൂന്ന് തൊഴിലാളികളിൽ ഒരാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇടുക്കി കട്ടപ്പനയിലുണ്ടായ സംഭവത്തിൽ കുടുങ്ങിക്കിടക്കുന്ന രണ്ടുപേരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
തമിഴ്നാട് സ്വദേശികളായ മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം ഓടയില്‍ ഇറങ്ങിയ ആളെ കാണാതായതോടെ മറ്റ് രണ്ട് പേരും ഓടയിലേക്ക് ഇറങ്ങിയത്.