വനിതാ ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യയ്ക്ക് ജയത്തുടക്കം
Wednesday, October 1, 2025 12:09 AM IST
ഗുവാഹത്തി: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 59 റൺസ് ജയം. സ്കോർ: ഇന്ത്യ 269/8, ശ്രീലങ്ക 211 (45.4). മഴ മൂലം 47 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 269 റൺസാണെടുത്തത്.
മറുപടി ബാറ്റിംഗിൽ 211 റൺസ് എടുക്കുന്നതിനിടെ ലങ്കയുടെ എല്ലാവരും പുറത്തായി. 43 റൺസ് നേടിയ ചമാരി അട്ടപ്പട്ടുവാണ് ടോപ് സ്കോറർ. നിലാക്ഷി ഡി സിൽവ (35), ഹർഷിത സമരവിക്രമ (29) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി ദീപ്തിശർമ്മ മൂന്നും സ്നേഹ് റാണ, ചരണി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി അമൻജ്യോത് കൗർ (57), ദീപ്തി ശർമ (53) എന്നിവർ അർധസെഞ്ചുറി നേടി. ഒരു ഘട്ടത്തില്‍ ബാറ്റിംഗ് തകര്‍ച്ച മുന്നിൽക്കണ്ട ഇന്ത്യയെ കരകയറ്റിയത് ഏഴാം വിക്കറ്റില്‍ ഒന്നിച്ച ദീപ്തി ശര്‍മ - അമന്‍ജോത് കൗര്‍ സഖ്യമായിരുന്നു.
ഏഴാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 103 റണ്‍സാണ് ഇന്ത്യന്‍ ഇന്നിംഗ്സിന്റെ നട്ടെല്ല്. ലങ്കയ്ക്കു വേണ്ടി ഇനോക രണവീര നാലും ഉദേശിക പ്രബോധനി രണ്ടു വിക്കറ്റും വീഴ്ത്തി. 53 റൺസും മൂന്ന് വിക്കറ്റും വീഴ്ത്തിയ ദീപ്തി ശര്‍മയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.