കട്ടപ്പനയിൽ ഓടയിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം
Wednesday, October 1, 2025 12:11 AM IST
കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ ഓടയിൽ കുടുങ്ങിയ തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഓട വൃത്തിയാക്കുന്നതിനിടയിലാണ് മൂന്ന് തൊഴിലാളികൾ ഓടയ്ക്കുള്ളിൽ കുടുങ്ങിയത്. ഇവർ മൂവരുമാണ് മരിച്ചത്.
തമിഴ്നാട് സ്വദേശികളാണ് ഓടയ്ക്കുള്ളിൽ അകപ്പെട്ടത്. തുടർന്ന് അഗ്നിശമന സേന നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്.
ആദ്യം ഓടയിൽ ഇറങ്ങിയയാളെ കാണാതായതോടെ മറ്റ് രണ്ട് പേർ കൂടെ ഓടയിലേക്ക് ഇറങ്ങുകയായിരുന്നു എന്നാണ് വിവരം. പിന്നീട് മൂവരെയും കാണാതായതോടെ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.