പാ​രി​സ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ അം​ബാ​സ​ഡ​റെ പാ​രി​സി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഫ്രാ​ൻ​സി​ൽ നി​ന്ന് കാ​ണാ​താ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ അം​ബാ​സ​ഡ​ർ എ​ൻ​കോ​സി​നാ​ത്തി ഇ​മ്മാ​നു​വ​ൽ മ​ത​ത്വേ​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പാ​രി​സി​ലെ ഒ​രു ഹോ​ട്ട​ൽ കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് മ​ത​ത്വേ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​ത​ത്വേ ഭാ​ര്യ​യ്ക്ക് ഒ​രു ശ​ബ്ദ​സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഇ​വ​ർ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ത​ത്വേ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. 2014 മു​ത​ൽ 2019 വ​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ക​ലാ-​സാം​സ്കാ​രി​ക മ​ന്ത്രി​യാ​യും പി​ന്നീ​ട് 2019 മു​ത​ൽ 2023 വ​രെ കാ​യി​ക, ക​ലാ-​സാം​സ്കാ​രി​ക മ​ന്ത്രി​യാ​യും മ​ത​ത്വേ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ‌‌